
പയ്യോളി: സി പി ഐ എം നേതാവും, കെ എസ് കെ ടി യു മുൻ സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന കെ വി ആര്യൻ മാസ്റ്ററുടെ 45 -ാം ചരമ വാർഷികദിനം ആചരിച്ചു. അയനിക്കാട് സൗത്ത്, ആവിത്താര ബ്രാഞ്ചുകളുടെ നേതൃത്തിൽ രാവിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.

അനുസ്മരണ യോഗം ലോക്കൽ കമ്മിറ്റി അംഗം എൻ ടി രാജൻ ഉദ്ഘാടനം ചെയ്തു. വി വി അനിത അധ്യക്ഷത വഹിച്ചു. വി സന്ധ്യ, നഗരസഭാംഗം ഷൈമ ശ്രീജു, പി എം ശ്രീധരൻ, വി ഗോപാലൻ പ്രസംഗിച്ചു.

Discussion about this post