
കൊയിലാണ്ടി: തലശ്ശേരിയിൽ ഹരിദാസനെ അതിക്രൂരമായി കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് കൊയിലാണ്ടി ടൗണിൽ സി പി ഐ എം നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ഏരിയാ സിക്രട്ടറി ടി കെ ചന്ദ്രൻ, എൽ ജി ലിജീഷ്, കെ സത്യൻ, പി വി സത്യനാഥൻ, പി കെ ഭരതൻ, പി ചന്ദ്രശഖരൻ , യു കെ ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.

കൊയിലാണ്ടി: തലശ്ശേരി പുന്നോലിലെ മത്സ്യതൊഴിലാളിയായ ഹരിദാസനെ ഇരുട്ടിന്റെ മറവിൽ നിഷ്ഠൂരമായി കൊല ചെയ്ത നടപടിയിൽ മത്സ്യ തൊഴിലാളി യൂണിയൻ (സി ഐ ടി യു) ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധത്തിന് കെ.ദാസൻ, ടി വി ദാമോധരൻ, സുനിലേശൻ, ഉണ്ണികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന വിശദീകരണത്തിൽ കെ ദാസൻ പ്രസംഗിച്ചു.
Discussion about this post