തിക്കോടി: സംയോജിത പച്ചക്കറി കൃഷിക്ക് തുടക്കമിട്ട് തിക്കോടിയിലെ സി പി ഐ എം. വിഷുവിന് വിഷരഹിത പച്ചക്കറി ചന്തയൊരുക്കണമെന്ന സി പി ഐ എം സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനമനുസരിച്ചാണ് തിക്കോടി ലോക്കൽ കമ്മിറ്റിയിലെ പടവലത്തു കുനി ബ്രാഞ്ച് സംയോജിത കൃഷിയുമായി രംഗത്തെത്തിയത്.
തിക്കോടി ബീച്ചിലെ പുതിയ വളപ്പിൽ രതീശൻ്റെയും ദിവ്യയുടെയും ഉടമസ്ഥതയിലുള്ള ഒരു ഏക്കർ പറമ്പിലാണ് പച്ചക്കറി കൃഷി. ചീര, വെണ്ട, തക്കാളി, വഴുതിന, പയർ, ഇളവൻ, മത്തൻ, തണ്ണിമത്തൻ, പടവലം, കയപ്പ, മുളക്, എന്നി പച്ചക്കറി ഇനങ്ങളാണ് ഇവിടെ കൃഷി ചെയ്യുന്നത്.
ഇവ വിളവെടുത്ത് വിഷുവിന് സി പി ഐ എം നേതൃത്വത്തിൽ തിക്കോടിയിൽ ആരംഭിക്കുന്ന പച്ചക്കറി ചന്തയിൽ ലഭ്യമാക്കാമെന്നാണ് കരുതുന്നത്.
സംയോജിത കൃഷിയുടെ നടീൽ ഉദ്ഘാടനം സി പി ഐ എം ഏരിയ സെക്രട്ടറി എം പി ഷിബു ഉദ്ഘാടനം ചെയ്തു.
ലോക്കൽ സെക്രട്ടറി ബിജു കളത്തിൽ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം ഡി ദീപ, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജമീല സമദ്, സ്ഥിരം സമിതി അധ്യക്ഷൻ ആർ വിശ്വൻ, ബ്രാഞ്ച് സെക്രട്ടറി പി പി ഷാഹിദ പ്രസംഗിച്ചു.
കെ ബാലകൃഷ്ണൻ, എം എൻ മിനി, കെ വി ശ്രീജിത്, കുഞ്ഞി കൃഷ്ണൻ കയ്യാടത്ത്, പി കെ ലജീഷ്, പി ടി കെ ബാലകൃഷ്ണൻ, പി ടി കെ രേവതി, പി വി ദിവ്യ, പി ലക്ഷ്മി നേതൃത്വം നൽകി.
Discussion about this post