തിരുവനന്തപുരം: രാജ്യസഭാ തെരഞ്ഞെടുപ്പിൽ എൽ ഡി എഫിന് വിജയ സാധ്യതയുള്ള രണ്ട് സീറ്റുകളിൽ സി പി ഐ എമ്മും സി പി ഐയും മത്സരിക്കും. സി പി ഐക്ക് സീറ്റ് നൽകണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശം എൽ ഡി എഫ് അംഗീകരിക്കുകയായിരുന്നു.
എൻ സി പിയും എൽ ജെ ഡിയും സീറ്റിനായി ആവശ്യം ഉന്നയിച്ചെങ്കിലും അംഗീകരിച്ചില്ല. സി പി ഐ സ്ഥാനാര്‍ത്ഥിയെ ഇന്ന് തന്നെ പ്രഖ്യാപിക്കുമെന്നാണ് വിവരം. സംസ്ഥാന നിര്‍വാഹക സമിതി യോഗം അല്പ സമയത്തിനുള്ളില്‍ തന്നെ എം എന്‍ സ്മാരകത്തില്‍ ആരംഭിക്കും.
യുവ മുഖങ്ങൾക്കായിരിക്കും സിപിഎം പ്രധാന്യം നൽകുകയെന്ന സൂചനകളാണ് ലഭിക്കുന്നത്. സി പി എം സ്ഥാനാര്‍ത്ഥികളെ വെള്ളിയാഴ്ച പ്രഖ്യാപിക്കുമെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ എ വിജയറാഘവന് വ്യക്തമാക്കി.
Discussion about this post