കൊയിലാണ്ടി: സി പി ഐ എം കയ്യേറി ചുവപ്പ് ചായമടിക്കുകയും ചെങ്കൊടി ഉയർത്തുകയും ചെയ്ത കൊടിമരം കോൺഗ്രസ് പുനഃസ്ഥാപിച്ചു. ഇന്ന് (വെള്ളി) രാവിലെ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും സ്ഥലത്തെത്തി ചുവപ്പ് ചായം മാറ്റി മൂവർണ ചായമടിച്ച് പതാകയുയർത്തുകയായിരുന്നു.

മുത്താമ്പിയില്‍ പോലീസ് സാന്നിധ്യത്തിൽ കോണ്‍ഗ്രസ് കൊടിമരം പിടിച്ചെടുത്ത് ചുവപ്പ് ചായം തേച്ച് സി പി ഐ എം കൊടിയുയര്‍ത്തിയ നടപടിയില്‍ പ്രതിഷേധിച്ച് ഇന്ന് വൈകീട്ട് 3 മണിക്ക് കോണ്‍ഗ്രസ് പ്രതിഷേധ പരിപടി സംഘടിപ്പിക്കുമെന്ന് ബ്ലോക്ക് കോണ്‍ഗ്രസ്സ്

പ്രസിഡന്റ് വി വി സുധകരന്‍ പറഞ്ഞു. സി പി എം പ്രവര്‍ത്തകരുടെ അക്രമം തടയാതെ പോലീസ് നിഷ്‌ക്രിയത്വം കാട്ടുകയായിരുന്നുവെന്ന് ആരോപിച്ചു. ഇന്ന് രാവിലെ നേതാക്കളായ സി വി ബാലകൃഷ്ണന്‍, വിവി സുധാകരന്‍,റാഷിദ് മുത്താമ്പി എന്നിവരുടെ സാന്നിധ്യത്തിലാണ് കൊടി മരം പുനഃസ്ഥാപിച്ചത്.
ടി സിദ്ധിഖ് എംഎല്‍ എ, ഡി സി സി പ്രസിഡന്റ് അഡ്വ. കെ പ്രവീണ്‍കുമാര്‍ എന്നിവര്‍ പ്രതിഷേധ പരിപടിയില്‍ പങ്കെടുക്കും.









































Discussion about this post