പയ്യോളി: സിപിഐ 24 -ാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി പയ്യോളി ടൗൺ ഉൾപ്പെടുന്ന മേലടി ബ്രാഞ്ച് സമ്മേളനം 24 ന് വ്യാഴാഴ്ച നടക്കും. പയ്യോളി കുഞ്ഞാണ്ടി റോഡ് സഖാവ് പി എം കുമാരൻ നഗറിൽ വെച്ചാണ് സമ്മേളനം.
സഖാക്കൾ സോമൻ മുതുവന, എൻ ശ്രീധരൻ, കെ ശശിധരൻ, ഇരിങ്ങൽ അനിൽകുമാർ എന്നിവർ പങ്കെടുക്കും. രാജ്യത്തെ മാറിയ രാഷ്ട്രീയസാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ രൂപീകരിക്കേണ്ട നയങ്ങളും പരിപാടിയും സമ്മേളനത്തിൽ ചർച്ച ചെയ്യുമെന്ന് സെക്രട്ടറി ഷാഹുൽ ഹമീദ് അറിയിച്ചു.
സി പി ഐ 24-ാം പാർട്ടി കോൺഗ്രസ് ഒക്ടോബർ 14 മുതൽ 18 വരെ വിജയവാഡയിൽ നടക്കുന്നതിൻ്റെ ഭാഗമായാണ് സമ്മേളനം സംഘടിപ്പിച്ചിട്ടുള്ളത്.
Discussion about this post