തിക്കോടി: മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ കയ്യേറ്റശ്രമം നടത്തിയ യൂത്ത് കോൺഗ്രസ് നടപടിയിൽ പ്രതിഷേധിച്ച് സി പി ഐ എം തിക്കോടി സൗത്ത് ലോക്കലിൽ തിക്കോടി പഞ്ചായത്ത് ബസാറിലും പുറക്കാടും പ്രതിഷേധ പ്രകടനം നടത്തി.

തിക്കോടി പഞ്ചായത്ത് ബസാറിലെ പ്രതിഷേധ പ്രകടനത്തിന് സി പി ഐ എം ജില്ലാ കമ്മിറ്റി അംഗം ഡി ദീപ, എൻ വി രാമകൃഷ്ണൻ, ബിജു കളത്തിൽ, ആർ വിശ്വൻ, കെ വി സുരേഷ്, കെ വി രാജീവൻ, എൻ എം ടി അബ്ദുള്ളക്കുട്ടി നേതൃത്വം നൽകി.

പുറക്കാട്ടെ പ്രകടനത്തിന് സുരേഷ് ചങ്ങാടത്ത്, പി കെ സത്യൻ, സി ലക്ഷ്മി, കെ സുകുമാരൻ, എ സദാ നന്ദൻ, പുഷ്പ ചിറപ്പുറത്ത്, ടി രാധാകൃഷ്ണൻ നേതൃത്വം നൽകി.

Discussion about this post