പയ്യോളി: ദേശീയപാതാ വികസനത്തിൻ്റെ ഭാഗമായി ഇരിങ്ങൽ ടൗണിൽ പ്രവർത്തിച്ചുവന്ന റേഷൻ ഷാപ്പ് റോഡിൻ്റെ കിഴക്ക് ഭാഗത്തേക്ക് മാറ്റിയതോടെ അറുവയൽഭാഗത്തുള്ള 500 ൽ പരം കാർഡുടമകൾ രണ്ട് റെയിൽപാളവും ദേശീയ പാതയും മറികടന്നു വേണം പുതിയ റേഷൻ ഷാപ്പിലെത്താൻ.
മഴക്കാലമായാൽ ബുദ്ധിമുട്ടുകളേറെയാണ്. ഈ സാഹചര്യത്തിൽ ഇരിങ്ങൽ അറുവയൽ ഭാഗത്ത് പുതിയ റേഷൻ ഷാപ്പ് അനുവദിക്കണമെന്ന് സി പി ഐ പയ്യോളി ലോക്കൽ സമ്മേളനം ഭക്ഷ്യവകുപ്പിനോടാവശ്യപ്പെട്ടു. അയനിക്കാട് കെ രാമുണ്ണി മാസ്റ്റർ നഗറിൽ നടന്ന സമ്മേളനം ജില്ലാ എക്സിക്യുട്ടീവ് അംഗം സോമൻ മുതുവന ഉദ്ഘാടനം ചെയ്തു.
ജനകീയ സമരങ്ങൾ ശക്തമായി വളർന്നു വരേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്ന് വിലക്കയറ്റം, ഇന്ധന വിലവർദ്ധനവ് തുടങ്ങിയവ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു.
വി എം ഷാഹുൽ ഹമീദ്, പി വി ബാബു അടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു.
കെ സി സതീശൻ, ബി ദർശിത്ത്, കെ ശശിധരൻ, ഇ കെ അജിത്ത്, അഡ്വ. എസ് സുനിൽ മോഹൻ, എൻ ശ്രീധരൻ, പി എം ഭാസ്കരൻ, എ രാജൻ, സി ടി ലാജു, ഉത്തമൻ പയ്യോളി പ്രസംഗിച്ചു.
മുതിർന്ന നേതാവ് കെ എം ചന്ദ്രൻ പതാക ഉയർത്തി.
ഭാരവാഹികളായി കെ ശശിധരൻ സെക്രട്ടറിയായും ഇരിങ്ങൽ അനിൽ കുമാർ അസിസ്റ്റൻറ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.
Discussion about this post