കൊയിലാണ്ടി: സി പി ഐ കൊയിലാണ്ടി മണ്ഡലം സമ്മേളനത്തിന് തുടക്കമായി. 24 -ാം പാർട്ടി കോൺഗ്രസ്സിന്റെ മുന്നോടിയായുള്ള കൊയിലാണ്ടി മണ്ഡലം സമ്മേളനം ഐ വി ശശാങ്കൻ നഗറിൽ ആരംഭിച്ചു.
പഴയ കാല നേതാവ് കെ സി രാമകൃഷ്ണന്റെ വസതിയിൽ നിന്ന് പി കെ വിശ്വനാഥൻ, കെ സന്തോഷ് എന്നിവരുടെ നേതൃത്വത്തിൽ കൊണ്ട് വന്ന കൊടിമരം എൻ ശ്രീധരൻ ഏറ്റുവാങ്ങി ടി എൻ കുഞ്ഞിരാമൻ നായരുടെ വസതിയിൽ നിന്ന് എ ഐ വൈ എഫ് നേതാവ് എം ടി വിനീഷിന്റെയും അക്ഷയും വഹിച്ച് വന്ന പതാക മഹിളാസംഘം നേതാവ് കല്യാണി ടീച്ചർ ഏറ്റുവാങ്ങി.
മുതിർന്ന നേതാവ് കെ എം ചന്ദ്രൻ നഗരിയിൽ പതാക ഉയർത്തി. സി പി ഐ ജില്ലാ സെക്രട്ടറി ടി വി ബാലൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി എസ് സുനിൽ മോഹൻ അധ്യക്ഷത വഹിച്ചു. എ ഐ വൈ എഫ് നേതാവ് സമദ്, ജില്ലാ അസി. സെക്രട്ടറി എം നാരായണൻ, കല്യാണി ടീച്ചർ, ഇ കെ അജിത്ത് പ്രസംഗിച്ചു. അജീഷ് പൂക്കാട് സ്വാഗതം പറഞ്ഞു.
Discussion about this post