പയ്യോളി : വർഷങ്ങളായി ഉപയോഗശൂന്യമായ ബോട്ട് ജെട്ടിയും അവിടെ പണിത കെട്ടിടങ്ങളും സാമൂഹ്യ വിരുദ്ധർ നശിപ്പിക്കുകയും ലഹരിവില്പന കേന്ദ്രവുമായി മാറിയിരിക്കുകയാണെന്ന് സി പി ഐ. സ്ഥലം വയോജനങ്ങൾക്ക് വേണ്ടി ഓപ്പൺ ഫിറ്റ്നസ് സെൻറർ സ്ഥാപിക്കാൻ ഉപയോഗപ്പെടുത്തണമെന്ന് സി പി ഐ കോട്ടക്കൽ ബ്രാഞ്ച് സമ്മേളനം നഗരസഭ അധികൃതരോട് ആവശ്യപ്പെട്ടു.
പട്ടുവയൽ ശ്രീധരൻ (ചെത്തിൽ താര സ്മൃതി മഹൽ) നഗറിൽ ചേർന്ന സമ്മേളനം ജില്ലാ കൗൺസിൽ മെമ്പർ ഇ.കെ.അജിത്ത് ഉദ്ഘാടനം ചെയ്തു. പ്രസാദ് ഉപലക്കൽ അദ്ധ്യക്ഷത വഹിച്ചു. എം ടി ചന്ദ്രൻ പ്രവർത്ത റിപ്പോർട്ട് അവതരിപ്പിച്ചു. ഇരിങ്ങൽ അനിൽ കുമാർ പതാക ഉയർത്തി. കെ എൻ നിഷ രക്തസാക്ഷി പ്രമേയവും, ടി പ്രജിത്ത് അനുശോചന പ്രമേയവും അവതരിപ്പിച്ചു.
മണ്ഡലം സെക്രട്ടറിയേറ്റ് മെമ്പർ കെ ശശിശൻ മാസ്റ്റർ, ലോക്കൽ സെക്രട്ടറി ഇരിങ്ങൽ അനിൽ കുമാർ, പി കെ ലിജീഷ്, പി ടി സുനിൽകുമാർ പ്രസംഗിച്ചു. എം ടി ചന്ദ്രൻ സ്വാഗതവും പ്രജിത്ത് നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി എം ടി.ചന്ദ്രൻ സെക്രട്ടറിയായും പ്രസാദ് ഉപ്പാലയ്ക്കാനെ അസി: സെക്രട്ടറിയായും തെരഞ്ഞെടുത്തു.
Discussion about this post