തൊടുപുഴ: സ്ത്രീ വിരുദ്ധ പരാമർശം നടത്തിയെന്ന ആരോപണം നേരിടുന്ന സി പ്രസിഡണ്ടിന് പിന്തുണയുമായി മഹിളാ കോൺഗ്രസ്. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് രാജി ചന്ദ്രനെതിരെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്ന ആരോപണത്തിലാണ് ജില്ല കോൺഗ്രസ് അധ്യക്ഷൻ സി പി മാത്യുവിന് പിന്തുണയുമായി മഹിള കോൺഗ്രസ് എത്തിയത്. സി പി മാത്യുവിന്റെ പ്രസംഗം സി. പി. എം വളച്ചൊടിക്കുകയായിരുന്നുവെന്നും സി പി എമ്മിൽനിന്ന് ലഭിക്കുന്ന സുഖം ഭരണസുഖമെന്നാണ് ഉദ്ദേശിച്ചതെന്നും ഇവർ നടത്തുന്ന രാഷ്ട്രീയ നാടകമാണ് അദ്ദേഹത്തിനെതിരെയുള്ള ആരോപണമെന്നും മഹിള കോൺഗ്രസ് ജില്ല പ്രസിഡണ്ട് ഇന്ദു സുധാകരൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ഡി സി. സി പ്രസിഡണ്ടിനെതിരെ സി.പി.എം നടത്തുന്ന രാഷ്ട്രീയനാടകം എന്തു വിലകൊടുത്തും ചെറുക്കുമെന്നും അവർ പറഞ്ഞു.
Discussion about this post