കൊയിലാണ്ടി: വെള്ളക്കുഴിയിൽ വീണ പശുവിനെ രക്ഷിച്ചു. പെരുവട്ടൂർ ജാനകി വില്ലയിൽ പുഷ്പയുടെ പശുവാണു കുഴിയിൽ വീണത്. ഇന്നു വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു സംഭവം. മുകളിലെ സ്ലാബ് പൊട്ടി കുഴിയിൽ വീണ പശുവിനെ വീട്ടുകാർക്കോ മറ്റുള്ളവർക്കോ രക്ഷപ്പെടുത്താനായിരുന്നില്ല.
തുടർന്ന് കൊയിലാണ്ടി അഗ്നി രക്ഷാ സേനയെ വിവരമറിയിക്കുകയായിരുന്നു.
ഉടൻ സ്ഥലത്തെത്തിയ പൊട്ടിയ സിമൻറ് സ്ലാബുകൾ എടുത്തു മാറ്റി പശുവിനെ സുരക്ഷിതമായി കരയ്ക്കെത്തിച്ചു.
സ്റ്റേഷൻ ഓഫീസർ സി പി ആനന്ദൻ്റെ നേതൃത്വത്തിൽ സേനാംഗങ്ങളായ ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ പ്രദീപ്, ഓഫീസർമാരായ സിധീഷ്, നിധിപ്രസാദ്, അരുൺ, വിഷ്ണു, രാകേഷ്, നിധിൻരാജ്, ജിനീഷ്‌കുമാർ ഹോം ഗാർഡുമാരായ രാകേഷ്, പ്രദീപ്, ബാലൻ എന്നിവർ രക്ഷാ ദൗത്യത്തിൽ പങ്കെടുത്തു.
Discussion about this post