ചെന്നൈ: ഒരു മാസത്തെ കർക്കശമായ കൊവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം തമിഴ് നാട് സാധാരണ ജീവിതത്തിലേക്ക്. രാത്രികാല കര്‍ഫ്യൂ നിര്‍ത്തലാക്കിയത് അടക്കം ലോക്ഡൗണ്‍ വ്യവസ്ഥകളില്‍ പ്രഖ്യാപിച്ച ഇളവുകള്‍ ഇന്ന് മുതൽ നിലവില്‍ വരും.
സ്കൂളുകളും കോളെജുകളും ഇന്ന് തുറക്കും. ഒന്നു മുതല്‍ പ്ലസ് ടു വരെയുള്ള ക്ലാസുകള്‍ ഇന്നുമുതല്‍ നേരിട്ടാകും നടത്തുക.തീവണ്ടിയാത്രയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളും പിന്‍വലിച്ചിട്ടുണ്ട്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കടകളും വാണിജ്യകേന്ദ്രങ്ങളും പ്രവര്‍ത്തിക്കും. ഞായറാഴ്ചയിലെ സമ്പൂർണ ലോക്ഡൗണും രാത്രിക്കാല കർഫ്യുവും നിർത്തലാക്കി.
സബർബൻ തീവണ്ടികളിൽ യാത്ര ചെയ്യുന്നതിന് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന പിൻവലിച്ചു. തുണിക്കടകൾ, ജൂവലറികൾ, സിനിമാതിയേറ്ററുകൾ തുടങ്ങിയവ നിയന്ത്രണങ്ങളോടെ പ്രവർത്തിക്കാം. ഒരു സമയം 50 ശതമാനം പേർക്കാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്.
അതേസമയം, നഴ്സറി ക്ലാസുകൾ, പ്ലേ സ്കൂളുകൾ എന്നിവ പ്രവർത്തിക്കുന്നതിന് അനുമതിയില്ല. സ്കൂളുകൾ, കോളേജുകൾ എന്നിവയിൽ നേരിട്ട് ക്ലാസുകൾ നടത്താൻ അനുമതി നൽകിയിട്ടുണ്ടെങ്കിലും കോളേജുകളിലെ സെമസ്റ്റർ പരീക്ഷകൾ മുമ്പ് തീരുമാനിച്ച പ്രകാരം ഓൺലൈൻ മാർഗം നടക്കും. അമ്യൂസ്മെന്റ് പാർക്കുകൾക്ക് വെള്ളം ഉപയോഗിച്ചുള്ള വിനോദങ്ങൾ പാടില്ല.
Discussion about this post