ന്യൂഡല്‍ഹി: കോവിഡ് ആശങ്കയിൽ രാജ്യം. രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളില്‍ 41 ശതമാനത്തിന്‍റെ വര്‍ധന. 24 മണിക്കൂറിനിടെ 5,223 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ മാര്‍ച്ച് ആറിന് ശേഷമുള്ള എറ്റവും ഉയര്‍ന്ന കണക്കാണിത്.

ഏഴ് പേര്‍ കൂടി രാജ്യത്ത് രോഗം ബാധിച്ച് മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 5 ലക്ഷത്തി 24,000 കടന്നു. രാജ്യത്തെ സജീവ രാജ്യങ്ങളുടെ എണ്ണം 28,857 ആയി. ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 4 കോടി 31 ലക്ഷം കടന്നു.

രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1. 67 ശതമാനമായി ഉയരുകയും ചെയ്തു. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 1.12 ശതമാനമായി ഉയർന്നതും ആശങ്ക പടർത്തുന്നു.




































Discussion about this post