ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,714 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് കേസുകൾ 4,31,80,531 ആയി ഉയർന്നു.
രാജ്യത്ത് സജീവമായ കേസുകളുടെ എണ്ണം 26,976. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.21 ശതമാനമായി. പുതിയതായി ഏഴ് കോവിഡ് മരണങ്ങൾ കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 5,24,708 ആയി ഉയരുകയും ചെയ്തു.
Discussion about this post