ന്യൂഡൽഹി: കോവിഡ് വന്നതിന് ശേഷം മൂന്നുമാസം കഴിഞ്ഞ് മാത്രമേ വാക്സീന് എടുക്കാന്‍ കഴിയൂ എന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കരുതല്‍ വാക്സീനും ഇതേ സമയപരിധിയായിരിക്കുമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കേന്ദ്ര ആരോഗ്യ വകുപ്പിലെ അഡീഷണൽ സെക്രട്ടറി വികാസ് ഷീൽ ഇക്കാര്യം നിർദേശിച്ച് സംസ്ഥാനങ്ങൾക്ക് കത്തയച്ചു.
കോവിഡ് രോഗമുക്തരായിക്കഴിഞ്ഞാൽ മൂന്ന് മാസങ്ങൾക്ക് ശേഷമേ വാക്സിൻ സ്വീകരിക്കാവൂ എന്നാണ് കത്തിൽ പറയുന്നത്. കരുതൽ ഡോസ് ഉൾപ്പെടെയുള്ള എല്ലാ ഡോസ് വാക്സിനുകൾക്കും ഇത് ബാധകമാകുമെന്നും കത്തിൽ പറയുന്നു. ഈ നിർദേശം സംസ്ഥാനങ്ങളിലെ ആശുപത്രികൾ, വാക്സിൻ കേന്ദ്രങ്ങളിൽ അറിയിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
Discussion about this post