തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് അവലോകന യോഗം നാളെ ചേരും. ഞായറാഴ്ചകളിലെ ലോക്ക്ഡൗൺ സമാന നിയന്ത്രണം തുടരണോ എന്നത് അടക്കം യോഗത്തിൽ ചർച്ചയാകും. കൊവിഡ് കേസുകൾ കുറയാത്ത സാഹചര്യത്തിൽ കൂടുതൽ കടുത്ത നടപടികളിലേക്ക് കാര്യങ്ങൾ നീങ്ങുമോയെന്ന തീരുമാനമാണ് നിർണായകമാകുന്നത്.
🟪 തീവ്ര കൊവിഡ് വ്യാപനം കണക്കിലെടുത്ത് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഇന്ന് ഏർപ്പെടുത്തിയിരിക്കുന്നത്.
🟪 അത്യാവശ്യ യാത്രകള്‍ മാത്രമേ അനുവദിക്കൂ. പുറത്തിറങ്ങുന്നവര്‍ കാരണം വ്യക്തമാക്കുന്ന രേഖകള്‍ കയ്യില്‍ കരുതണം.
🟪 വിവാഹ, മരണാനന്തര ചടങ്ങുകളില്‍ 20 പേര്‍ മാത്രമേ പങ്കെടുക്കാവൂ.
🟪 പഴം, പച്ചക്കറി, പലവ്യഞ്ജനം, പാല്‍, മീന്‍, ഇറച്ചി എന്നിവ വില്‍ക്കുന്ന കടകള്‍ രാവിലെ 7 മുതല്‍ രാത്രി 9 വരെ പ്രവര്‍ത്തിക്കും.
🟪 മാധ്യമ സ്ഥാപനങ്ങള്‍, മരുന്നുകടകള്‍, ആംബുലന്‍സ് എന്നിവയ്ക്കു തടസ്സമില്ല.
🟪 യാത്രകളില്‍ കാരണം വ്യക്തമാക്കുന്ന രേഖ കാണിക്കണം. ചികിത്സ, വാക്‌സിനേഷന്‍ എന്നിവയ്ക്കു യാത്രയാകാം.
🟪 ഹോട്ടലിലും ബേക്കറിയിലും പാഴ്‌സല്‍ മാത്രമേ അനുവദിക്കൂ.
🟪 അടിയന്തര സാഹചര്യത്തില്‍ വര്‍ക് ഷോപ്പുകള്‍ തുറക്കാം.
🟪 ദീര്‍ഘദൂര ബസുകളും ട്രെയിനുകളും സര്‍വീസ് നടത്തും.
🟪 പൊലീസ് പരിശോധന അർദ്ധരാത്രി വരെ തുടരും.
.
Discussion about this post