കോഴിക്കോട്: ജില്ലയില്‍ ഇന്ന് 428 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സമ്പര്‍ക്കം വഴി 420 പേർക്കും ഉറവിടം വ്യക്തമല്ലാത്ത 2 പേർക്കും കേരളത്തിന് പുറത്ത് നിന്നും വന്ന 5 പേർക്കും ഒരു ആരോഗ്യ പ്രവർത്തകയ്ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 4,168 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 966 പേര് കൂടി രോഗമുക്തി നേടി. നിലവിൽ 5,226 ആളുകളാണ് കോവിഡ് ബാധിതരായി ഉള്ളത്. 8,734 ആളുകളാണ് ക്വാറന്റൈനിലുള്ളത്. 5,941 മരണങ്ങളാണ് ഇതുവരെ കോവിഡ് മൂലമെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവർ:
സർക്കാർ ആശുപത്രികൾ – 108
സ്വകാര്യ ആശുപത്രികൾ – 311
സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ – 21
ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ – 1
വീടുകളിൽ ചികിത്സയിൽ കഴിയുന്നവർ – 4328
Discussion about this post