തിരുവനന്തപുരം: കൊവിഡ് വ്യാപനം സംസ്ഥാനത്ത് രൂക്ഷമായ സാഹചര്യത്തിൽ ഞായറാഴ്ച ഏർപ്പെടുത്തിയ, ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഇന്ന് അർദ്ധരാത്രി നിലവിൽ വരും. രണ്ട് ദിവസം മുൻപ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന കൊവിഡ് അവലോകന യോഗത്തിലാണ് നിയന്ത്രണങ്ങൾ സംബന്ധിച്ച് തീരുമാനമെടുത്തത്.
🟪 അവശ്യ സർവീസുകൾക്ക് മാത്രമായിരിക്കും നാളെ അനുമതി.
🟪 യാത്ര ചെയ്യുന്നവർ കൃത്യമായ രേഖകളും സത്യവാങ്മൂലവും കൈയിൽ കരുതണം.
🟪 നാളെ ജോലിചെയ്യേണ്ടവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുമായി യാത്ര ചെയ്യാം.
🟪 പരീക്ഷകള്‍ക്ക് പോകുന്നവര്‍ അഡ്മിറ്റ് കാര്‍ഡുകള്‍ കൈയിൽ കരുതണം.
🟪 ദീര്‍ഘദൂരയാത്ര കഴിഞ്ഞെത്തുന്നവര്‍ തീവണ്ടി, ബസ്, വിമാന യാത്രാ രേഖകള്‍ കാണിച്ചാല്‍ സഞ്ചരിക്കാം.
🟪 ഹോട്ടലുകൾക്ക് രാവിലെ ഏഴ് മുതല്‍ രാത്രി ഒൻപത് മണിവരെ നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കാം.
രോഗവ്യാപനം രൂക്ഷമായതോടെ അതിർത്തിയിൽ പരിശോധന കർശനമാക്കിയിരിക്കുകയാണ് പൊലീസ്.
Discussion about this post