ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 16,051 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 206 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 4,28,38,524 ആയി. 5,12,109 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
നിലവില്‍ 2,02,131 പേരാണ് രാജ്യത്ത് രോഗം ബാധിച്ചു ചികിത്സയില്‍ കഴിയുന്നത്. ആകെ രോഗികളുടെ എണ്ണത്തിന്റെ 0.47 ശതമാനം മാത്രമാണിത്.രാജ്യത്തിന്റെ ഭാഗങ്ങളില്‍ രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തുന്നുണ്ട്. കേരളത്തിലാണ് ഇപ്പോഴും ഏറ്റവും കൂടുതല്‍ പ്രതിദിന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
Discussion about this post