ന്യൂഡൽഹി: രാജ്യത്തെ കോവിഡ് സാഹചര്യം മെച്ചപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കൂടുതൽ ഇളവുകൾ അനുവദിച്ചു.
🟪 രാഷ്ട്രീയ പാർട്ടികൾക്കും സ്ഥാനാർഥികൾക്കും രാവിലെ 6 മുതൽ രാത്രി 10 വരെ പ്രചാരണം നടത്താം.
🟪 സംസ്ഥാന ദുരന്തനിവാരണ അതോറിറ്റികളുടെ (എസ്ഡിഎംഎ) മാർഗനിർദേശങ്ങൾക്കനുസൃതമായി പരിമിതമായ ആളുകളെ ഉൾപ്പെടുത്തി പദയാത്രകൾ നടത്താം.
കോവിഡ് കേസുകളുടെ വർധനവ് ചൂണ്ടിക്കാട്ടി, ജനുവരി 8ന് തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, പഞ്ചാബ്, മണിപ്പൂർ എന്നീ അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചപ്പോൾ റാലികൾക്കും റോഡ് ഷോകൾക്കും പദയാത്രകൾക്കും നിരോധനം ഏർപ്പെടുത്തിയിരുന്നു. ഫെബ്രുവരി 10 ന് തുടങ്ങി, ഏഴു ഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം മാർച്ച് 10നാണ്.
Discussion about this post