ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണത്തില്‍ തുടര്‍ച്ചയായി കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,07,474 പേര്‍ക്കാണ് വൈറസ് ബാധ. നിലവില്‍ രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 12,25,011 ആണ്. ഇന്നലത്തെ അപേക്ഷിച്ച് 16% കുറവ് കേസുകളാണുള്ളത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.42 ശതമാനമായി കുറഞ്ഞു. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 10.20 ശതമാനമാണ്.
24 മണിക്കൂറിനിടെ 865 പേരാണ് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 5,01,979 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,13,246 പേര്‍ രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,04,61,148 ആയി. രാജ്യത്തെ രോഗമുക്തി നിരക്ക് 95.91 ശതമാനമാണ്. നിലവില്‍ 12,25,011 സജീവ കേസുകളാണ് ഉള്ളത്. ഇതുവരെ വാക്‌സിനെടുത്തത് 1,69,4626,697 ആണ്.
ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് കേരളത്തില്‍ നിന്നാണ്. കേരളത്തില്‍ ഇന്നലെ 33,538 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. 31.21 ശതമാനം പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തത് കേരളത്തില്‍ മാത്രമാണ്.
Discussion about this post