തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ ഇന്ന് അവലോകന യോഗം ചേരും. നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയേക്കും എന്നാണ് സൂചന. നിയന്ത്രണങ്ങള്‍ എങ്ങനെ മുന്നോട്ടു കൊണ്ടുപോകണം എന്നതാകും കോവിഡ് അവലോകന യോഗത്തില്‍ പ്രധാനമായും ചര്‍ച്ചയാകുക.
വ്യാപനം കുറയുന്ന സാഹചര്യത്തില്‍ കൂടുതല്‍ ഇളവുകള്‍ക്ക് സാധ്യതയുണ്ട്. കാറ്റഗറി തിരിച്ചുള്ള നിയന്ത്രണങ്ങള്‍ തുടര്‍ന്നേക്കും. കാറ്റഗറിയിലെ ജില്ലകള്‍ പുനക്രമീകരിക്കുന്നതിലും മാറ്റമുണ്ടായേക്കും. ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകന യോഗം.
ഞായറാഴ്ചകളിലെ ലോക്ഡൗണ്‍ പിന്‍വലിച്ചേക്കുമെന്ന സൂചനയും ലഭിക്കുന്നുണ്ട്. ഒന്ന് മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകളില്‍ അധ്യയന സമയത്തെ പറ്റിയും ഇന്ന് തീരുമാനം ഉണ്ടാകും.
Discussion about this post