മുംബൈ: കൊവിഡ് ബാധിച്ചവരിൽ ഭൂരിഭാഗം പേർക്കും വിഷാദരോഗം വരുന്നതായി പഠനം. കാനഡയിലെ പ്രായമായ രണ്ടായിരത്തോളം വ്യക്തികളിൽ അടുത്തിടെ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പുറത്ത് വന്നത്. ആസ്ത്മയുള്ളവരിൽ കൊവിഡ് രോഗം ബാധിച്ചപ്പോൾ വിഷാദരോഗത്തിനുള്ള സാധ്യത കൂടുതലാണെന്നും പഠനത്തിൽ
പറയുന്നു.റെസ്പിറേറ്ററി മെഡിസിൻ ജേണൽ ഓൺലൈനിലാണ് ഈ റിപ്പോർട്ട് പുറത്ത് വന്നത്. ഈ കണക്കുകൾ അങ്ങേയറ്റം ആശങ്കാജനകമാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഇത് ആസ്ത്മ ഇല്ലാത്തവരുടെ സമപ്രായക്കാർക്കിടയിലെ നിരക്കിനേക്കാൾ വളരെ കൂടുതലാണ് എന്നാണ് വ്യക്തമാകുന്നത്.
Discussion about this post