തിരുവനന്തപുരം: കൊവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങളിൽ വീണ്ടും ഇളവ് അനുവദിച്ചു. 25 ചതുരശ്ര അടിയിൽ ഒരാൾ എന്നനിലയിൽ ഉത്സവങ്ങളിൽ ഇനി മുതൽ 1500 പേർക്ക് പങ്കെടുക്കാം.
അതാത് ജില്ലാ കല്കടർമാരുമായി ഉത്സവങ്ങളിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം നിശ്ചയിക്കണം. ആലുവ ശിവരാത്രി, ആറ്റുകാൽ പൊങ്കാല, മരാമൺ കൺവെൻഷൻ എന്നിവക്ക് ഇളവ് ബാധകമാണെങ്കിലും ഇത്തവണയും ആറ്റുകാൽ പൊങ്കാലയിടേണ്ടത് വീടുകളിൽ തന്നെയാണെന്നും സംസ്ഥാന സർക്കാർ അറിയിച്ചിട്ടുണ്ട്.
ഉത്സവങ്ങളിൽ പങ്കെടുക്കുന്നവർ 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് കയ്യിൽ കരുതണം. അല്ലെങ്കിൽ മൂന്ന് മാസത്തിനുള്ളിൽ കൊവിഡ് വന്നതിൻ്റെ രേഖ ഉണ്ടാവണം. കൂടാതെ രോഗലക്ഷണങ്ങളില്ലാത്ത 18 വയസിന് താഴെയുള്ള കുട്ടികൾക്ക് കുടുംബാംഗങ്ങളോടൊപ്പം ഉത്സവത്തിൽ പങ്കെടുക്കാവുന്നതാണെന്നും ഉത്തരവിൽ പറയുന്നു
Discussion about this post