ആലപ്പുഴ: ചേർത്തലയിൽ ദമ്പതികളെ ഷോക്കേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. മായിത്തറ ഭാഗ്യസദനത്തിൽ ഹരിദാസ് (65), ഭാര്യ ശ്യാമള (60) എന്നിവരാണ് മരിച്ചത്.
വീടിനോട് ചേർന്നുള്ള ഷെഡിലാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടെത്തിയത്. ദേഹത്ത് വയർ ചുറ്റിയ നിലയിലായിരുന്നു മൃതദേഹങ്ങൾ.
ദേഹത്ത് വയർ ചുറ്റി സ്വയം ഷോക്കേൽപ്പിച്ചതാണെന്നാണ് സൂചന. അർത്തുങ്കൽ പൊലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ദമ്പതികൾക്ക് ഒരു മകളുണ്ട്.
Discussion about this post