മലപ്പുറം: വഴിക്കടവ് ചെക്ക്‌പോസ്റ്റില്‍ എം.ഡി.എം.എ. മയക്കുമരുന്നുമായി ദമ്പതിമാരടക്കം നാലുപേര്‍ പിടിയില്‍. മഞ്ചേരി കാരക്കുന്ന് സ്വദേശികളായ അസ്ലാമുദ്ദീന്‍, ഭാര്യ ഷിഫ്‌ന, കാവനൂര്‍ സ്വദേശി മുഹമ്മദ് സാദത്ത്, വഴിക്കടവ് സ്വദേശി കമറുദ്ദീന്‍ എന്നിവരാണ് പിടിയിലായത്. 75 ഗ്രാം എം.ഡി.എം.എ.യും ഇവരില്‍നിന്ന് പിടിച്ചെടുത്തു.
വഴിക്കടവ് ചെക്ക്‌പോസ്റ്റിലെ വാഹന പരിശോധനയ്ക്കിടെയാണ് നാലുപേരെയും എക്‌സൈസ് സംഘം പിടികൂടിയത്. ബെംഗളൂരുവില്‍നിന്നാണ് ഇവര്‍ മയക്കുമരുന്ന് എത്തിച്ചിരുന്നത്. പിടിക്കപ്പെടാതിരിക്കാന്‍ കാറില്‍ കുടുംബസമേതമായിരുന്നു യാത്ര. ഇതിനിടെയാണ് മയക്കുമരുന്ന് കടത്തിനിടെ ദമ്പതിമാര്‍ ചെക്ക്‌പോസ്റ്റില്‍ പിടിയിലായത്.
Discussion about this post