വടകര: ജെടി റോഡിലെ വെളിച്ചെണ്ണ നിർമാണസ്ഥാപനമായ കോപ്പോൾ ഓഫീസിൽ കള്ളൻ കയറി. പണവും ഹാർഡ് ഡിസ്കും മോഷണം പോയി. സ്ഥാപനത്തിന്റെ പിൻഭാഗത്തെ വാതിലിന്റെ പൂട്ട് തകർത്താണ് മോഷണം നടന്നത്. ശനിയാഴ്ച അടച്ചതിന് ശേഷം ഇന്നു രാവിലെ ഓഫീസ് തുറക്കാനെത്തിയപ്പോഴാണ് മോഷണം നടന്നതറിയുന്നത്.
സിസിടി വിയുടെ ഹാർഡ് ഡിസ്കും കാൽ ലക്ഷം രൂപയിലേറെയും മോഷ്ടാക്കൾ കവർന്നു. വടകര പോലീസും ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തി.
Discussion about this post