കണ്ണൂർ: ആരോഗ്യമന്ത്രിയുടെ ഓഫീസിന് നേരെ നടന്നത് ഗൂഢാലോചനായാണ്. ചില വ്യക്തികളും മാധ്യമങ്ങളും വാർത്ത സൃഷ്ടിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ധർമ്മടം മണ്ഡലത്തിൽ നടക്കുന്ന ആദ്യ കുടുംബയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
ഇതോടെ,
എൽഡിഎഫിന്റെ കുടുംബയോഗങ്ങൾക്ക് കണ്ണൂരിൽ തുടക്കമായി.
ഗൂഢാലോചനയ്ക്ക് പിന്നിലെ സൂത്രധാരനെ കൈയോടെ പിടികൂടി. ഹരിദാസ് ഗൂഢാലോചയുടെ ഭാഗമാണ്. ആരോഗ്യവകുപ്പിന്റേത് മികച്ച പ്രവർത്തനം. കെട്ടിച്ചമയ്ക്കലുകൾ ഇനിയും ഉണ്ടാകും.
മികച്ച രീതിയിലാണ് ആരോഗ്യവകുപ്പ് പ്രവർത്തിക്കുന്നത്. ഇല്ലാത്ത കാര്യങ്ങൾ ഉണ്ടെന്ന് വരുത്തിത്തീർക്കാണ് ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏഴ് കുടുംബയോഗങ്ങളിലാണ് മുഖ്യമന്ത്രി ഇന്ന് പങ്കെടുക്കുക.
എൽഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി.
നാലു ദിവസങ്ങളിലായി ധർമടം നിയോജക മണ്ഡലത്തിലെ 28 കുടുംബ യോഗങ്ങളിൽ മുഖ്യമന്ത്രി പങ്കെടുക്കും. സർക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാൻ ലക്ഷ്യമിട്ട് ബൂത്ത് അടിസ്ഥാനത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
മണ്ഡലത്തിലെ ജനപ്രതിനിധികളും എൽഡിഎഫ് നേതാക്കളും കുടുംബ യോഗങ്ങളിൽ പങ്കെടുക്കും. എം വി ഗോവിന്ദന്റെ നേതൃത്വത്തിൽ തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ കുടുംബയോഗങ്ങൾക്കും ഇന്ന് തുടക്കമാകും.
Discussion about this post