തിക്കോടി: സമാധാന അന്തരീക്ഷം നിലനിൽക്കുന്ന തിക്കോടി പഞ്ചായത്തിൽ കലാപം അഴിച്ചു വിടാനുള്ള സി പി ഐ എം നീക്കത്തിൽ പ്രതിഷേധിച്ച് തിക്കോടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം നടത്തി.

കോൺഗ്രസ്സ് പ്രവർത്തകരെ വീട്ടിൽ കയറി കുത്തി കീറുമെന്നും ശരത്ത് ലാലിന്റെയും കൃപേഷിന്റെയും അനുഭവം തിക്കോടിയിലെ കോൺഗ്രസ്സുകാർ ഓർക്കണമെന്ന് ഭീഷണി മുഴക്കി സി പി ഐ എം നടത്തിയ പ്രകടനത്തിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ്സ് പ്രകടനവും പ്രതിഷേധ സംഗമവും സംഘടിപ്പിച്ചത്. ഡി സി സി ജനറൽ സിക്രട്ടറി സന്തോഷ് തിക്കോടി ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡൻ്റ് രാജീവൻ കൊടലൂർ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സിക്രട്ടറി വി പി ദുൽഖിഫിൽ മുഖ്യ പ്രഭാഷണം നടത്തി.
കെ പി രമേശൻ, ജയകൃഷ്ണൻ ചെറുകുറ്റി, കെ അഷറഫ്, ലിനീഷ് തട്ടാരി, സുബിഷ് പള്ളിത്താഴ, കെ ലിഷ, കെ കെ രതീഷ് പ്രസംഗിച്ചു.

പ്രതിഷേധ പ്രകടനത്തിന് പി കെ ചോയി, ആർ ടി ജാഫർ, ബിനു കാരോളി, സനീർ വില്ലംകണ്ടി, വി വി കെ കബീർ, ടി പി ശ്രീജ, ഒ കെ മോഹനൻ, ഉണ്ണികൃഷ്ണൻ വായാടി
എന്നിവർ നേതൃത്വം നൽകി.

Discussion about this post