പയ്യോളി : സോണിയാ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും നാഷണൽ ഹെറോൽഡ് പത്രത്തിന്റെ വിഷയത്തിൽ കള്ള കേസ്സേടുത്ത കേന്ദ്ര ഗവൺമെന്റിന്റെ നടപടിയിൽ പ്രതിഷേധിച്ച് പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ
ഇരിങ്ങൽ പോസ്റ്റ് ഓഫീസിന് മുമ്പിൽ ധർണ്ണ നടത്തി. ധർണ്ണ ജില്ലാ കോൺഗ്രസ്സ് കമ്മറ്റി ജനറൽ സെക്രടറി മഠത്തിൽ നാണു മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

സബീഷ് കുന്നങ്ങോത്ത് അദ്യക്ഷത വഹിച്ചു. പടന്നയിൽ പ്രഭാകരൻ, , ഇടി.പത്മനാഭൻ , പി.ബാലകൃഷ്ണൻ , പുത്തുക്കാട് രാമകൃഷ്ണൻ, ഇ.കെ. ശീതൾ രാജ്, എൻ.എം.മനോജ്, എന്നിവർ പ്രസംഗിച്ചു. ധർണ്ണക്ക് കെ.വി സതീശൻ, കാര്യാട്ട് ഗോപാലൻ,ബാബു കിഴൂർ, എം.കെ ഉണ്ണികൃഷ്ണൻ , മഹിജ എളോടി, എം.കെ ദർശന, എന്നിവർ നേതൃത്വം നൽകി തൊടുവയിൽ സദാനന്ദൻ സ്വാഗതവും ഏഞ്ഞിലാടി അഹമദ് നന്ദിയും പറഞ്ഞു.



Discussion about this post