പയ്യോളി: തിക്കോടിയിൽ കോൺഗ്രസ്സ് നടത്തിയ പ്രകടനത്തിനെതിരെ പോലീസ് കേസെടുത്തു.കഴിഞ്ഞ ദിവസം സി പി ഐ എം നേതൃത്വത്തിൽ നടത്തിയ കൊലവിളി മുദ്രാവാക്യ പ്രകടനത്തിനെതിരെ നടത്തിയ കോൺഗ്രസ്സ് പ്രതിഷേധ സംഗമത്തിനെതിരെയാണ് കേസെടുത്തത്. 42 പേർക്കെതിരെയാണ് കേസ്.

ചൊവ്വ വൈകീട്ട് ആറ് മണിയോടെയാണ് തിക്കോടി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം നടത്തിയത്. നേതാക്കളായ സന്തോഷ് തിക്കോടി, രാജീവൻകൊടലൂർ, കെ പി രമേശൻ,

ബിനു കാരോളി, ജയകൃഷ്ണൻ ചെറുകുറ്റി, ഉണ്ണികൃഷ്ണൻ വായാടി, ലിഷ തിക്കോടി, സനീർ വില്ലംകണ്ടി തുടങ്ങി കണ്ടാൽ അറിയാവുന്ന 42 പേർക്കെതിരെയാണ് കേസെടുത്തത്. ഐപിസി 143, 147, 283,149 വകുപ്പുകൾ പ്രകാരമാണ് കേസ്.

Discussion about this post