പയ്യോളി: ഇന്ത്യൻ നാഷണൽ കോൺഗ്രസ് പയ്യോളി മണ്ഡലം പതിനാലാം ഡിവിഷൻ മഹാത്മ കുടുംബ സംഗമവും വിജയികൾക്ക് അനുമോദനവും സംഘടിപ്പിച്ചു.
കെ പി സി സി അംഗം മഠത്തിൽ നാണു ഉദ്ഘാടനം ചെയ്തു.
കീഴങ്കോട്ട് താഴ എന്ന വീട്ടിൽ വച്ച് നടന്ന ചടങ്ങിൽ ഏഞ്ഞിലാടി അഹമ്മദ് അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡൻ്റ് മുജേഷ് ശാസ്ത്രി, സി എം ഗീത, കെ ടി സത്യൻ, കെ ടി സിന്ധു, പി എം മോളി പ്രസംഗിച്ചു.
എസ് എസ് എൽ സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർഥികളായ ആർ എസ് പവിത്ര, ദേവാഗ്, കിഷൻ ഷാജി, അരുൺ എസ് കുമാർ, ആർ അമേഘ എന്നിവരെ അനുമോദിച്ചു.
പുതിയടത്ത് അസൈനാർ സ്വാഗതവും സുരേന്ദ്രൻ മായനാരി നന്ദിയും പറഞ്ഞു.
Discussion about this post