പയ്യോളി: പാചകവാതക വില വർദ്ധിപ്പിച്ച് ജനങ്ങളെ ദുരിതത്തിലാക്കിയ കേന്ദ്ര സർക്കാർ നയത്തിനെതിരെ പയ്യോളി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ‘അടുപ്പ് കൂട്ടി സമരം’ നടന്നു.

ജില്ലാ കോൺഗ്രസ് ജനറൽ സിക്രട്ടറി മഠത്തിൽ നാണു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ബസ് സ്റ്റാറാൻ്റ് പരിസരത്ത് സംഘടിപ്പിച്ച പ്രതിഷേധ സമരത്തിൽ തൊടുവയിൽ സദാനന്ദൻ അധ്യക്ഷത വഹിച്ചു.

നഗരസഭാധ്യക്ഷൻ ഷഫീഖ് വടക്കയിൽ, പി ബാലകൃഷ്ണൻ, കെ ടി വിനോദൻ, പി എൻ അനിൽ കുമാർ, പി എം ഹരിദാസൻ, മുജേഷ് ശാസ്ത്രി, അൻവർ കായിരികണ്ടി, ടി സി ഷൈലജ, എൻ എം മനോജ്, ഇ കെ ശീതൾ രാജ്, സി കെ ഷഹനാസ്, എ കെ മുകുന്ദൻ മാസ്റ്റർ പ്രസംഗിച്ചു.

Discussion about this post