മണിയൂർ: ‘ജലമില്ലാത്ത ജലനിധി’ -‘ജല ലഭ്യത ഉറപ്പാക്കുക’ എന്നാവശ്യപ്പെട്ട് ഇന്ത്യൻ നാഷണൽ കേൺഗ്രസ് മണിയൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മണിയൂർ പഞ്ചായത്ത് ഓഫീസിന് മുമ്പിൽ നടത്തുന്ന ഏകദിന ഉപവാസം ആരംഭിച്ചു. കെ പി സി സി സെക്രട്ടറി ഐ മൂസ ഉപവാസം ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡൻ്റ് ചാലിൽ അഷ്റഫ് അധ്യക്ഷത വഹിച്ചു. പി സി ഷീബ, സി പി വിശ്വനാഥൻ, കൊളായി രാമചന്ദ്രൻ, മൂഴിക്കൽ ശ്രീധരൻ, കെ പി മനോജ്, സി എം സതീശൻ, പി എം അഷ്റഫ്, ഒ പി പ്രമീള, കെ എം രാജൻ, ഇ എം രാജൻ, വി കെ സി ജാബിർ, സി എം സുനിൽകുമാർ, പാറോൽ ചന്ദ്രൻ, കെ കെ ബാലകൃഷ്ണൻ, അനിത, കരീം കൊക്കാലിടത്തിൽ, കെ കെ പ്രഭാകരൻ, മനോഹരൻ പ്രസംഗിച്ചു.
ജലനിധി ഉപഭോക്താക്കളോട് ഓരോ മാസവും 130 രൂപ വീതം വാടകയായി വാങ്ങുന്നുണ്ടെങ്കിലും ഈ വേനലിൽ രണ്ട് ദിവസം മാത്രമാണ് വെള്ളമെത്തിക്കാനായതെന്നും വേനൽക്കാലത്ത് വെള്ളമെത്തിക്കാൻ കഴിയാത്ത ജലനിധിക്ക് വേണ്ടിയാണ് കോടികൾ ചിലവഴിച്ചതെന്നും കോൺഗ്രസ് ആരോപിച്ചു.
Discussion about this post