മണിയൂർ: കോൺഗ്രസ് മണിയൂർ മണ്ഡലത്തിൽ 148-ാമത് ബൂത്തിൽ മന്തരത്തൂർ സബർമതി സി യു സി രൂപീകരിച്ചു. ജീജാലയം ബാലൻ പതാക ഉയർത്തി. പാലയാട് മണ്ഡലം പ്രസിഡണ്ട് ഹമീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മുതിർന്ന പൗരൻ പാലിച്ചേരി കേളപ്പൻ അദ്ധ്യക്ഷത വഹിച്ചു. കെ കെ പ്രശാന്ത്, ആർ പി ഷാജി, അഷറഫ് കളരിക്കൽ, കരീം കളരിക്കൽ, സി എം സതീശൻ, രാഘവൻ ആയാടത്തിൽ, സലാം അമ്മിണിക്കണ്ടി, എസ് ശ്രീരാജ്, പി പി സർഗ, സി എം വിജയൻ മാസ്റ്റർ പ്രസംഗിച്ചു.
ഭാരവാഹികളായി ശ്രീരാഘ് (പ്രസിഡണ്ട്), ശ്രീജ ആയാടത്തിൽ (സെക്രട്ടറി), പി പി സർഗ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
Discussion about this post