മണിയൂർ: അഖിലേന്ത്യ കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഹ്വാനപ്രകാരം മണിയൂർ മണ്ഡലം മന്തരത്തൂർ, എടത്തുംകര കോൺഗ്രസ്സ് കമ്മിറ്റികളുടെ നേതൃത്വത്തിൽ വിലക്കയറ്റത്തിനെതിരെ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് എടവത്ത് കണ്ടി കുഞ്ഞിരാമൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മൈനോരിറ്റി കോൺഗ്രസ് ജില്ലാ കമ്മറ്റി അംഗം കളരിക്കൽ ഖരീം, ബ്ലോക്ക് സെക്രട്ടറി ആർ പി ഷാജി, മണ്ഡലം സെക്രട്ടറി സി എം സതീശൻ , സി എം വിജയൻ മാസ്റ്റർ,
ബൂത്ത് പ്രസിഡണ്ട് കെ കെ പ്രശാന്ത്, സലാം അമ്മിണിക്കണ്ടി, സി എം സുനിൽ മാസ്റ്റർ, കെ കെ ജയൻ, എം ടി കെ ചന്ദ്രി, വനജ പുത്തലത്ത്, പി എം ഷൈജ, കണ്ടിയിൽ വനജ പ്രസംഗിച്ചു.
Discussion about this post