തിരുവനന്തപുരം: കോണ്‍ഗ്രസിനെ തള്ളിപ്പറഞ്ഞ് മുസ്ലീം ലീഗ് വന്നാല്‍ മുന്നണിയിലേക്ക് സ്വീകരിക്കുന്ന കാര്യം ആലോചിക്കാമെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. മുന്നണി ശക്തിപ്പെടുകയാണ് പ്രധാനം.
എല്‍ ഡി എഫ് നയങ്ങള്‍ അംഗീകരിച്ച് പിജെ കുര്യന്‍ വന്നാലും, മാണി സി കാപ്പന്‍ തിരികെ വന്നാലും സഹകരിപ്പിക്കുമെന്ന് ജയരാജന്‍ വ്യക്തമാക്കി. പ്രതീക്ഷിക്കാത്ത പല പാര്‍ട്ടികളും മുന്നണിയിലേക്ക് വരുമെന്ന് അദ്ദേഹം പറഞ്ഞു.
Discussion about this post