മണിയൂർ: മഹാത്മജിയുടെ നാമധേയത്തിൽ പുന്നോളിമുക്കിൽ നിർമ്മിക്കുന്ന ബസ്റ്റോപ്പിന് എതിരെ ഡി വൈ എഫ് ഐ യുടെ ഫാസിസ്റ്റ് നടപടിക്ക് കൂട്ടുനിൽക്കുന്ന മണിയൂർ ഗ്രാമ പഞ്ചായത്ത് അധികൃതരുടെ നടപടിക്കെതിരെ ഗ്രാമ പഞ്ചായത്തോഫീസിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ധർണ കെ പി സി സി മുൻ സെക്രട്ടറി എൻ സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് പി വി കൃഷ്ണൻ അധ്യക്ഷത വഹിച്ചു.
എടവത്ത് കണ്ടി കുഞ്ഞിരാമൻ, അച്ചുതൻ പുതിയേടത്ത്, എം കെ ഹമീദ് മാസ്റ്റർ, സി പി വിശ്വനാഥൻ, പി സി ഷീബ, കൊളായി രാമചന്ദ്രൻ, ചാലിൽ അഷറഫ്, കെ പി മനോജ്, സലാം അമ്മിണിക്കണ്ടി, മഠത്തിൽ റസാഖ്, ദിനേശൻ പതിയാരക്കര , സി എം സതീശൻ, പ്രമോദ് മൂഴിക്കൽ, ഷാജി മന്തരത്തൂർ, പി എം അഷറഫ്, കമല ആർ പണിക്കർ, പി പി ഷൈജു, ചിത്ര, ടി കെ ശ്രീജേഷ്, കെ കെ പ്രശാന്ത്, കെ എം രാജൻ എന്നിവർ പ്രസംഗിച്ചു.
Discussion about this post