കോട്ടയം: പാലാ നഗരസഭയിലെ കോൺഗ്രസ് കൗൺസിലർമാർ സിപിഎം അംഗങ്ങളുമൊത്ത് വിനോദയാത്രയ്ക്ക് പോയതിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് ഡി സി സി. കെ റെയിൽ കത്തി നിൽക്കുന്ന സാഹചര്യത്തിൽ യാത്ര ഒഴിവാക്കാമായിരുന്നുവെന്ന് ഡി സി സി അധ്യക്ഷൻ നാട്ടകം സുരേഷ് പ്രതികരിച്ചു.

കോൺഗ്രസ് കൗൺസിലർമാരോട് വിശദീകരണം ചോദിക്കും. സാധാരണ പ്രവർത്തകരുടെ മനോവീര്യം ഇവർ കെടുത്തി. വിഷയം കെ പി സി സിയുടെ ശ്രദ്ധയിലെത്തിക്കുമെന്നും നാട്ടകം സുരേഷ് വ്യക്തമാക്കി.




































Discussion about this post