കൊയിലാണ്ടി: കോൺഗ്രസ്സ് നേതാവും മുൻ പഞ്ചായത്ത് അംഗവുമായ രാരൻ കണ്ടി ബാലകൃഷ്ണൻ്റെ ഒന്നാം ചരമവാർഷികം ചെങ്ങോട്ടുകാവ് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. സ്മൃതികുടീരത്തിൽ പുഷ്പാർച്ചനയും മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി ഓഫീസിൽ ഛായാചിത്രം അനാഛാദനവും നടത്തി. ജില്ലാ കോൺഗ്രസ് അധ്യക്ഷൻ അഡ്വ. കെ പ്രവീൺകുമാർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.

ഡി സി സി മുൻ അധ്യക്ഷൻ യു രാജീവൻ മാസ്റ്റർ, രത്നവല്ലിടീച്ചർ, സി വി ബാലകൃഷ്ണൻ, വി വി സുധാകരൻ, മണ്ഡലം പ്രസിഡണ്ട് എൻ മുരളീധരൻ, കൂമുള്ളി കരുണാകരൻ, സി ഗോപിനാഥ്, അബ്ദുൾ ഷുക്കൂർ, പണിക്കോട്ടിൽ മുരളീധരൻ, വത്സരാജ്, പി വി വേണുഗോപാൽ എന്നിവർ പ്രസംഗിച്ചു.
Discussion about this post