കൊയിലാണ്ടി: നന്തി -ചെങ്ങോട്ട്കാവ് ബൈപ്പാസ് വരുന്നതോടെ അടഞ്ഞു പോകുന്ന മുചുകുന്ന് റോഡിൽ അടിപ്പാത നിർമ്മിക്കണമെന്ന് കോൺഗ്രസ്സ്. മുചുകുന്നിലെ ഗവ. കോളേജിലേക്കും, കൊല്ലം പിഷാരികാവ്, കൊല്ലം പാറപ്പള്ളി തീർത്ഥാടന കേന്ദ്രങ്ങളിലേക്കും അടക്കം നിരവധി പേർ യാത്ര ചെയ്യുന്ന റോഡാണ് ഇല്ലാതാവുന്നത്. ഇവിടെ അടിപ്പാത നിർമിച്ച് പരിഹാരം കാണമെന്ന് ആനക്കുളം ടൗൺ കോൺഗ്രസ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. അധികാരികളുടെ നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ച് പ്രത്യക്ഷ സമരപരിപാടികൾക്ക് രൂപം നൽകുമെന്നും കോൺഗ്രസ് കമ്മിറ്റി അറിയിച്ചു.
Discussion about this post