തിരുവനന്തപുരം: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്‍റെ 137-ാം ജന്മവാര്‍ഷികത്തിന്റെ ഭാഗമായി കെ.പി.സി.സി പ്രഖ്യാപിച്ച 137 രൂപ ചലഞ്ച് മാര്‍ച്ച് 12 വരെ നീട്ടിയതായി കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ എം.പി അറിയിച്ചു. കോവിഡ് വ്യാപനവും ഓണ്‍ലൈന്‍ വഴി 137 ചലഞ്ചില്‍ പങ്കെടുക്കുന്നതില്‍ നേരിട്ട സാങ്കേതിക തടസ്സവും കാരണം നിരവധി പേര്‍ക്ക് പങ്കാളികളാവാന്‍ സാധിച്ചില്ലെന്ന് എല്ലാ മേഖലകളില്‍ നിന്നുമുള്ള പരാതിയെ തുടര്‍ന്നാണ് 137രൂപ ചലഞ്ച് മാര്‍ച്ച് 12 വരെ നീട്ടിയത്.
മഹത്തായ ദണ്ഡിയാത്രയുടെ 75-ാം വാര്‍ഷികമാണ് 2022 മാര്‍ച്ച് 12. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന് ജ്വലിക്കുന്ന അദ്ധ്യായം സമ്മാനിച്ച മാര്‍ച്ച് 12ന് ദണ്ഡിയാത്രയുടെ സ്മരണകളുയര്‍ത്തി കെ.പി.സി.സി തീരുമാനപ്രകാരം സംസ്ഥാനത്തെ 137 തെരഞ്ഞെടുക്കപ്പെട്ട മണ്ഡലങ്ങളില്‍ ദണ്ഡിയാത്രയുടെ പുനരാവിഷ്‌ക്കാരം നടക്കും. ഉപ്പു കുറുക്കി നടത്തുന്ന പദയാത്രകളോടെ 137 രൂപ ചലഞ്ച് അവസാനിക്കുമെന്ന് കെ.സുധാകരന്‍ അറിയിച്ചു.
Discussion about this post