കൊയിലാണ്ടി: ജനശ്രീ ചേമഞ്ചേരി മണ്ഡലം സഭയുടെ മൂന്നാം ഘട്ടം സൗജന്യ ആടുവിതരണം രാജിവ് ജി ജനശ്രീ യൂനിറ്റിലെ ജമീലക്ക് നൽകി ഡി സി സി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് ഉദ്ഘാടനം ചെയ്തു.

വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയ ബി എൻ അൻഷമി, റെനിത് എസ് കുമാർ, അളകനന്ദ, എം ശ്രീഹരി, നിവേദ് എസ് സത്യൻ, എൻ അഭിരാമി എന്നിവർക്ക് ജനശ്രീ കൊയിലാണ്ടി ബ്ലോക്ക് ചെയർമാൻ വി വി സുധാകരൻ ഉപഹാരം നൽകി അനുമോദിച്ചു.

ജനശ്രീ മണ്ഡലം ചെയർമാൻ ടി പി രാഘവൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം വിജയൻ കണ്ണഞ്ചേരി, ജില്ലാ കമ്മിറ്റി അംഗം സി പി നിർമല, ഷബീർ എളവനക്കണ്ടി, ആലിക്കോയ പുതുശ്ശേരി, വി വി ഉണ്ണി മാധവൻ, ഭാസ്കരൻ മേലോത്ത്, ടി കെ ദാമോദരൻ, കാർത്തി മേലോത്ത് പ്രസംഗിച്ചു.





































Discussion about this post