തിരുവനന്തപുരം: തിരുവനന്തപുരത്ത് പരസ്പരം തമ്മിലടിച്ച് യുവാക്കള്‍. ഇന്നലെ രാത്രി മൂന്നിടങ്ങളിലായിരുന്നു യുവാക്കള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായത്. മദ്യപാനത്തിനിടെ ഉണ്ടായ വാക്ക് തര്‍ക്കമാണ് അക്രമത്തിലേക്ക് നയിച്ചത്. അതേസമയം അക്രമികളെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് പൊലീസിന്റെ അറിയിച്ചത്.രോഗികള്‍ ധാരാളം എത്തുന്ന തിരുവനന്തപുരത്തെ ജനറല്‍ ആശുപത്രിയിലും മെഡിക്കല്‍ കോളേജിലും
യുവാക്കള്‍ ഏറ്റുമുട്ടി. രണ്ടു സംഘങ്ങള്‍ ചേര്‍ന്നായിരുന്നു അക്രമം. തമ്പാനൂരിലെ ബാറില്‍ വച്ച് മദ്യപിച്ച ഇരു സംഘങ്ങളും തമ്മില്‍ പരസ്പരം തമ്മിലടിച്ചു.അക്രമത്തില്‍ പരുക്കേറ്റവരെ ജനറല്‍ ആശുപത്രിയിലേക്ക് എത്തിച്ചപ്പോള്‍ പിന്തുടര്ന്ന് വന്ന സംഘം ഇവരെ വീണ്ടും ആക്രമിച്ചു. ഇവിടെനിന്നും പരുക്കേറ്റ യുവാക്കളെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും സമാനമായ രീതിയില്‍ അവിടെയും സംഘര്‍ഷം ഉണ്ടായി. അതേസമയം, അക്രമികളെ കുറിച്ച് പോലീസിന് സൂചന ലഭിച്ചിട്ടില്ല എന്നാണ് വിവരം. ജനറല്‍ ആശുപത്രി അധികൃതരുടെ പരാതിയില്‍ കണ്ട്രോള്മെന്റ് പൊലീസ് കേസെടുത്തേക്കും.
Discussion about this post