തൃശ്ശൂര്‍: ഉത്സവങ്ങള്‍ക്കായി ആനയില്ലെന്ന അവസ്ഥയ്ക്ക് ഇനി പരിഹാരമാകും. നിലവില്‍ ആനകളെ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നു കൊണ്ടുവരുന്നതിനും തിരിച്ച് കൊണ്ട് പോകുന്നതിനും നിരോധനമുണ്ട്. എന്നാല്‍ ആ നിരോധനം നീക്കി കൊണ്ടുളള ബില്‍ രാജ്യസഭയിലും പാസായതോടെയാണ് ഇനി ആനകളില്ലെന്ന് അവസ്ഥയ്ക്ക് കേരളത്തില്‍ പരിഹാരമായത്.ആനയ്ക്ക് ഉടമസ്ഥന് ഉണ്ടെങ്കില്‍ മുന്‍കൂര്‍ അനുമതിയോടെ ആനകളെ
രാജ്യത്ത് എവിടെ വേണമെങ്കിലും കൊണ്ടു പോവാം. ഇതിനുപുറമേ ആനകളെ എഴുന്നളളിക്കാന്‍ ഏതൊക്കെ രേഖകള്‍ വേണമെന്ന് കേന്ദ്ര വന്യജീവി വകുപ്പ് ഉത്തരവിറക്കും. കേരളത്തിലെ ദേവസ്വങ്ങളും പളളികളും കരാര്‍ പ്രകാരം ആനയെ കേരളത്തില്‍ കൊണ്ടുവരാനായി ആവശ്യപ്പെട്ടിരുന്നു. കേരളത്തില്‍ നാട്ടാനകള്‍ കുറഞ്ഞതോടെ ആഘോഷത്തിന് ആനയില്ലാതായി. തുടര്‍ന്ന് നിലവിലുളള ആനകള്‍ക്കായി വന്‍ തുക
നല്‍കേണ്ടി വന്നു.ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവന്ന ആനകളെ വനം വകുപ്പു പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഈ ആനകള്‍ക്കും തീരുമാനമുണ്ടാവുമെന്ന് വനം വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇനി ഉത്സവങ്ങള്‍ക്ക് ആനയില്ലാത്ത അവസ്ഥ കേരളത്തിലുണ്ടാവില്ലെന്ന ആശങ്കയും മാറിയെന്ന് ഉത്സവ കമ്മിറ്റിക്കാര് പറഞ്ഞു.
Discussion about this post