കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് പാര്‍ട്ടി തീരുമാനം വരാതെ പ്രതികരിക്കാനാകില്ലെന്ന് ഉമ തോമസ്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കോണ്‍ഗ്രസിന്റെ പ്രഥമ പരിഗണനയിലുള്ള ഉമാ തോമസ് മത്സര സാധ്യത തള്ളിക്കളഞ്ഞിട്ടില്ല. പി ടി തോമസ് അച്ചടക്കമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു. ആ അച്ചടക്കം തുടരണം എന്നാണ് താനും ആഗ്രഹിക്കുന്നത്. ഉറച്ച ഈശ്വര വിശ്വാസിയാണെന്നും നല്ലത് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഉമ തോമസ് പറഞ്ഞു.
കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച ചര്‍ച്ച ഇന്ന് നടക്കും. ഉച്ചയ്ക്ക് രണ്ടുമണിക്ക് തിരുവനന്തപുരത്ത് വെച്ചാണ് ചര്‍ച്ച. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ നേതൃത്വത്തില്‍ നടക്കുന്ന യോഗത്തില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്, മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവര്‍ പങ്കെടുക്കും. എത്രയും പെട്ടെന്ന് തന്നെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് പ്രചാരണത്തിന് ഇറങ്ങുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം.
Discussion about this post