പയ്യോളി: കോൺഗ്രസ്സ് എസ് കൊയിലാണ്ടി ബ്ലോക്ക് സെക്രട്ടറിയും ഇരിങ്ങൽ സർവ്വീസ് സഹകരണ ബേങ്ക് ഡയറക്ടറും കലാ സംസ്കാരിക രംഗത്തെ നിറസാന്നിധ്യവുമായിരുന്ന എൻ എം ബാബുവിന്റെ ഏഴാമത് ചരമ വാർഷിക ദിനത്തിൽ കോൺഗ്രസ്സ് എസ് പയ്യോളി മണ്ഡലം കമ്മിറ്റി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. ജില്ലാ പ്രസിഡണ്ട് സി സത്യചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
കുഞ്ഞാലി മരയ്ക്കാർ ഹയർ സെക്കഡറി സ്കൂൾ ഹാളിൽ നടന്ന ചടങ്ങിൽ എസ് വി റഹ്മത്തുള്ള അധ്യക്ഷത വഹിച്ചു.
സി രാമകൃഷ്ണൻ, പി സോമശേഖരൻ ,എ വി ബാലകൃഷ്ണൻ ,കെ കെ കണ്ണൻ, പി വി സജിത്ത്, മൂഴിക്കൽ ചന്ദ്രൻ, പി വി വിജയൻ ,പി വി അശോകൻ, കെ കെ ബാബു, ടി വി ഭാസ്ക്കരൻ, പി വി നകുലൻ, ചെറിയാവി രാജൻ, എം ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു..
Discussion about this post