പയ്യോളി: വയോധികയേയും കുടുംബത്തേയും വീട്ടിൽ കയറി അക്രമിച്ചു പരിക്കേൽപ്പിച്ചതായി പരാതി. അയനിക്കാട് ചൊറിയഞ്ചാലിൽ ആയിശു (80) വിനേയും കുടുംബത്തേയുമാണ് നാലംഗ സംഘം അടിച്ചു പരിക്കേൽപ്പിച്ചത്. ബുധനാഴ്ചയായിരുന്നു സംഭവം
ആക്രമണത്തിൽ പരിക്കേറ്റ ആയിശുവിൻ്റെ മകൻ നാസർ (50), ഭാര്യ സാജിത (40) എന്നിവർ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. നാസറിൻ്റ കർണപുടം തകർന്നതായും സാജിതയുടെ കാൽമുട്ടിന് ചവിട്ടേറ്റതിനെ തുടർന്ന് ക്ഷത മേൽക്കുകയും ചെയ്തിട്ടുണ്ടെന്നാണ് പരാതി.
അയൽ വീട്ടുകാരുമായുണ്ടായ ചെറിയ വാക്കുതർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. അയൽവാസിയായ യുവാവിൻ്റെ നേതൃത്വത്തിൽ ഇരുചക്ര വാഹനത്തിൽ എത്തിയ
കണ്ടാലറിയാവുന്ന മൂന്ന് പേരും ചേർന്നാണ് വീട്ടിൽ അതിക്രമിച്ച് കയറി അക്രമം നടത്തിയതെന്ന് പരാതിയിൽ പറയുന്നു. സംഭവത്തിൽ പയ്യോളി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചു.
Discussion about this post