തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്കൂളിന് പുറത്ത് വെച്ച് വിദ്യാർഥിയെ പിടിഎ പ്രസിഡന്റ് മർദിച്ചതായി പരാതി. തൊളിക്കോട് ഗവ. എച്ച്.എസ് വിദ്യാർഥിക്കാണ് മർദനമേറ്റത്. ശനിയാഴ്ചയാണ് പരാതിക്ക് ആധാരമായ സംഭവം നടന്നത്. കോൺഗ്രസ് മണ്ഡലം പ്രസിഡന്റുകൂടിയായ പിടിഎ പ്രസിഡന്റ് 16കാരനെ മര്‍ദിച്ചെന്നാണ് പരാതി.
പ്ലസ് വൺ-പത്താം ക്ലാസ് വിദ്യാർഥികൾ തമ്മിലുള്ള തർക്കങ്ങളാണ് മർദനത്തിന് കാരണമെന്നാണ് വിവരം. പിടിഎ പ്രസിഡന്റിന്റെ പത്താം ക്ലാസിൽ പഠിക്കുന്ന മകനെ മർദനമേറ്റ വിദ്യാർഥി മർദിച്ചെന്ന പരാതി നേരത്തെ നിലനിൽക്കുന്നുണ്ട്. ഇരുകൂട്ടരും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
പിടിഎ പ്രസിഡന്റിനും മക്കൾക്കും എതിരായ പരാതിയിൽ പൊലീസ് കേസ് എടുത്തു. പിടിഎ പ്രസിഡന്റിന്റെ മകന്റെ പരാതിയിൽ മർദനമേറ്റ വിദ്യാർഥിക്ക് എതിരെ റാഗിങിനും കേസെടുത്തിട്ടുണ്ട്.
Discussion about this post